/uploads/news/1127-IMG-20191027-WA0015.jpg
Local

വൃദ്ധയെ ആളില്ലാത്ത വീട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി


നെടുമങ്ങാട്: ആര്യനാട് വൃദ്ധയെ ആളില്ലാത്ത വീട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് തോളൂര്, കുന്നിൽ വീട്ടിൽ നേശമ്മ (80)യെ ആണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നേശമ്മയുടെ മക്കൾ മരിച്ചതിനെ തുടർന്ന് മക്കളുടെ ഭാര്യമാരും അനിയത്തിമാരും, ചെറുമക്കളും ചേർന്ന് ഒരു ആഴ്ചയോളം ലൂഥർ ഗിരി സ്കൂളിൽ ഉപേക്ഷിച്ച ശേഷം പിന്നീട് അവിടെ നിന്നും ആൾതാമസമില്ലാത്ത ഇടിഞ്ഞു പൊളിഞ്ഞ വീട്ടിൽ ഉപേക്ഷിച്ചിട്ട് പോയ നിലയിൽ കണ്ടെത്തുകയായിരുന്നു. നാലു ദിവസമായി ഭക്ഷണം പോലും കിട്ടാതെ കിടന്ന വൃദ്ധയെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഉഴമലയ്ക്കൽ പി.എച്ച്.സിയുടെ കീഴിലുള്ള പാലിയേറ്റീവ് കെയറിന്റെ ജീവനക്കാർ എത്തുകയും വൃദ്ധയെ അവശ നിലയിൽ കണ്ടതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചു. തുടർന്ന് പാലിയേറ്റീവ് കെയറിന്റെ  ജീവനക്കാരും ചേർന്ന് ജനറൽ ആശുപത്രിയിലേയ്ക്കു കൊണ്ടു പോയി. വൃദ്ധയെ ചികിത്സ നൽകിയ ശേഷം വൃദ്ധസദനത്തിലേക്ക് മാറ്റി.

വൃദ്ധയെ ആളില്ലാത്ത വീട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0 Comments

Leave a comment