/uploads/news/209-images (1).jpeg
Local

വ്യാജ ഔഷധ പരസ്യത്തിനും ചികിത്സയ്ക്കും എതിരെ പരിഷത്ത് കൂട്ടായ്മ


കഴക്കൂട്ടം: സാമ്പത്തിക ചൂഷണ ത്തോടൊപ്പം, പൊതുജനാരോഗ്യ ത്തെയും വളരെ ഗുരുതരമായി ബാധിക്കുന്ന നിയമവിരുദ്ധ ഔഷധ /ചികിത്സാ പരസ്യങ്ങളെയും, മതിയായ യോഗ്യതയില്ലാതെ ചികിത്സ നടത്തുന്ന വ്യാജ ചികിത്സകരേയും നിയമപരമായ മാർഗങ്ങൾ ഉപയോഗിച്ച് തടയുന്നതിനായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മറ്റു സമാന സംഘടനകളുമായി ചേർന്ന് ക്യാപ്സ്യൂൾ (ക്യാമ്പയിൻ എഗൻസ്റ്റ് സ്യൂഡോ സയൻസ് യൂസിങ് ലാ ആൻഡ് എത്തിക്സ്) എന്ന കൂട്ടായ്മ രൂപീകരിച്ചു. ഐ.എം.എ ഹാളിൽ ഡോ. യു. നന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ ആയുർവേദ വിജിലൻസ് ഡ്രഗ് ഇൻസ്പെക്ടർ ഡോ. സ്മാർട്ട് പി ജോൺ ഔഷധ പരസ്യം സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് സംസാരിച്ചു. ജി.കൃഷ്ണൻ കുട്ടി സ്വാഗതവും എം.പി.അനിൽകുമാർ വിഷയാവതരണവും നടത്തി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജേർണലിസ്റ് ഡോ:യു.നന്ദകുമാറിനെ ചെയർമാനായി തെരഞ്ഞെടുത്തു. ഡോ.ഷർമദ്ഖാൻ (കേരള സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ), ഡോ.ആർ. അനുപമ (ഐ.എം.എ) എന്നിവരെ വൈസ് ചെയർപേഴ്സണായും എം.പി.അനിൽകുമാർ (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്), കൺവീനറായും ജി.കൃഷ്ണൻക്കുട്ടി (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്), ഡോ.ആർ.അനൂപ് (ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ) എന്നിവർ ജോയിന്റു് കൺവീനർമാർ ആയിട്ടുള്ള ഒരു സമിതി രൂപീകരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഐ.എം.എ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ, കേരള ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് ഫെഡറേഷൻ, കെ.എം.എസ്.ആർ. എ, എ.കെ. ജി. എ.സി. എ.എസ്, ഹീമോഫീലിയ സൊസൈറ്റി ഓഫ് കേരള തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. നിയമപരമായ പ്രവർത്തനത്തോടൊപ്പം പൊതുജനങ്ങൾക്കിടയിൽ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും, സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സമാന കൂട്ടായ്മകൾ രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

വ്യാജ ഔഷധ പരസ്യത്തിനും ചികിത്സയ്ക്കും എതിരെ പരിഷത്ത് കൂട്ടായ്മ

0 Comments

Leave a comment