മംഗലപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തിൽ ശാസ്തവട്ടത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലും വൻ നാശനഷ്ടം. പൂർണമായി നാശനഷ്ടം സംഭവിച്ച സുബൈദ മൻസിലിൽ സുബൈദ ബീവിയെയും മകളുടെ കുട്ടി അടക്കമുള്ള ഏഴ് സ്ത്രീകളെയും പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിൻ്റെയും, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫിയുടെയും നേതൃത്വത്തിൽ ശാസ്തവട്ടത്തുള്ള പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ മാറ്റി പാർപ്പിച്ചു. രണ്ടു വീടുകളിലെ മേൽക്കൂര പൂർണമായും കാറ്റിൽ പറന്നു പോയി. മറ്റു വീടുകൾക്കും ഭാഗികമായി നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്. റബ്ബർ അടക്കമുള്ള വൃക്ഷങ്ങളും നിലംപൊത്തി. തൻസീർ മൻസിലിൽ മാജിത ബീവി, ബ്ലോക്ക് നമ്പർ 50-ൽ താമസിക്കുന്ന ഇന്ദിര, സൈന മൻസിലിൽ മുഹമ്മദ് ബഷീർ, ബ്ലോക്ക് നമ്പർ 75 ലെ സ്വർണലത, ബ്ലോക്ക് നമ്പർ 75-ലെ ശിവപ്രസാദ്, ബിനുകുമാർ, അശ്വതി, ബ്ലോക്ക് നമ്പർ 49-ൽ സോമൻ, സിന്ധു സോമൻ, ബ്ലോക്ക് നമ്പർ 40-ലെ ജെസ്സി, പുതുവൽ വീട്ടിൽ അംബുജാക്ഷി എന്നിവരുടെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർമാരായ ദീപാ സുരേഷ്, വി.അജികുമാർ, അസിസ്റ്റന്റ് സെക്രട്ടറി എസ്.സുഹാസ് ലാൽ എന്നിവർ സംഭവ സ്ഥലത്തെത്തിയാണ് വീട്ടിലുണ്ടായിരുന്നവരെ മാറ്റി പാർപ്പിച്ചത്. നാശ നഷ്ടം സംഭവിച്ച മുഴുവൻ കുടുംബങ്ങൾക്കുമുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ചർച്ച ചെയ്യുകയാണെന്ന് മംഗലപുരം ഷാഫി അറിയിച്ചു.
ശാസ്തവട്ടത്തു കാറ്റിൽ വൻനാശനഷ്ടം. കുട്ടി അടക്കം ഏഴ് സ്ത്രീകളെ മാറ്റി പാർപ്പിച്ചു





0 Comments