കോട്ടയം: ശുചിമുറിയുടെ വാതിലെന്നു കരുതി ട്രെയിനിനു പുറത്തേക്കുള്ള വാതിൽ തുറന്ന പത്തുവയസുകാരൻ പുറത്തേക്കു തെറിച്ചുവീണു മരിച്ചു.മലപ്പുറം മമ്പാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാനാണു മരിച്ചത്. ഇന്നലെ രാത്രി 11.45നു മൂലേടം ഭാഗത്തായിരുന്നു അപകടം. കൊച്ചുവേളി-നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യവെയായിരുന്നു സംഭവം.ഒരു വിവാഹത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോയ ശേഷം മടങ്ങുകയായിരുന്നു കുടുംബം. ശുചിമുറിയിൽ പോകാനായി എഴുന്നേറ്റ ഇഷാൻ ശുചിമുറി വാതിലെന്നു കരുതി ട്രെയിനിന്റെ പുറത്തേക്കുള്ള വാതിൽ തുറക്കുകയായിരുന്നെന്നാണു കരുതുന്നത്. തുടർന്ന് ട്രെയിൻ ചങ്ങല വലിച്ച് നിർത്തി നടത്തിയ അന്വേഷണത്തിലാണ് മാടമ്പ്കാട് കലുങ്കിന് സമീപത്തുനിന്ന് കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.സംഭവത്തിൽ കോട്ടയം ചിങ്ങവനം പൊലീസ് പരിശോധന നടത്തുന്നുണ്ട്. രാവിലെ തന്നെ പോലീസെത്തി കുട്ടിയുടെ ഇൻക്വസ്റ്റ് പരിശോധന പൂർത്തിയാക്കി.വീഴ്ചയിൽ ഉണ്ടായ പരിക്കാണ് മരണകാരണം എന്നാണ് പോലീസ് പ്രാഥമികമായി വിലയിരുത്തിയത്.കോവിഡ് പരിശോധനയ്ക്കായി കുട്ടിയുടെ സാമ്പിളുകൾ അയച്ചിട്ടുണ്ട്
ശുചിമുറിയുടെ വാതിലെന്നു കരുതി ട്രെയിനിനു പുറത്തേക്കുള്ള വാതില്‍ തുറന്ന പത്തുവയസുകാരന്‍ പുറത്തേക്കു തെറിച്ചുവീണു മരിച്ചു.





0 Comments