https://kazhakuttom.net/images/news/news.jpg
Local

സംഘടനാ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയ മണ്ഡലം പ്രസിഡണ്ടുമാരെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു


തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ പ്രവർത്തനത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ മണ്ഡലം പ്രസിഡണ്ടുമാരെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി യൂത്ത് കോൺഗ്രസ് തിരുവനന്തപുരം പാർലമെന്റ് കമ്മിറ്റി പ്രസിഡന്റ് വിനോദ് യേശുദാസ് അറിയിച്ചു. വിവിധ മണ്ഡലം പ്രസിഡണ്ടുമാരായ അനീഷ്- പെരുംപഴുതൂർ മണ്ഡലം, സന്തോഷ്-മെഡിക്കൽ കോളേജ്, അജീഷ്-ഉള്ളൂർ, ബിജു നാഗേന്ദ്ര-ശ്രീകാര്യം, മനോജ്-ആറ്റിപ്ര, മഹേന്ദ്രദാസ്-കടകംപള്ളി, ജോണി-വിഴിഞ്ഞം, ശരത് കുമാർ-കാഞ്ഞിരംകുളം, ഡോണൽ സെബാസ്റ്റ്യൻ-കരുംകുളം, ജോയ്-വെങ്ങാനൂർ, പ്രേംലാൽ-കല്ലിയൂർ എന്നീ മണ്ഡലം പ്രസിഡന്റുമാരെയാണ് നീക്കം ചെയ്തതായി അറിയിച്ചത്.

സംഘടനാ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയ മണ്ഡലം പ്രസിഡണ്ടുമാരെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു

0 Comments

Leave a comment