കഴക്കൂട്ടം: സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയുടെ സ്റ്റാർ ആരോഗ്യം- ഹെൽത്ത് എക്സ്പോ 2019 ൽ കഴക്കൂട്ടം എ.ജെ ഹോസ്പിറ്റലും പങ്കാളിയായി. ശനി, ഞായർ ദിവസങ്ങളിലായി തിരുവനന്തപുരം ജനറൽ ആശുപത്രിയ്ക്ക് സമീപം സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്ക്കൂൾ ആഡിറ്റോറിയത്തിലാണ് എക്സ്പോ സംഘടിപ്പിച്ചത്. എക്സ്പോയുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസ്സുകൾ, സൗജന്യ ഹെൽത്ത് ചെക്ക് അപ്പ്, പ്രിവിലേജ് കാർഡ്, സൗജന്യ മരുന്ന് വിതരണം തുടങ്ങി നിരവധി സേവനങ്ങൾ ലഭ്യമാക്കി. കൂടാതെ ഹെൽത്ത് എക്സിബിഷൻ, സെമിനാറുകൾ, ഡോക്ടർമാരുടെ സംവാദം തുടങ്ങിയ മറ്റ് പരിപാടികളും സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിദ്യാർഥികളടക്കം ആയിരങ്ങളാണ് എക്സ്പോയിൽ പങ്കാളികളായത്. എക്സ്പോയിൽ ലഭ്യമാക്കിയ പ്രിവിലേജ് കാർഡിന് ആറു മാസം വരെ ആനുകൂല്യം നൽകിയിട്ടുണ്ട്. എ.ജെ.കോളേജ് ഓഫ് പാരാ മെഡിക്കൽ സയൻസ്, എ.ജെ.കോളേജ് ഓഫ് നഴ്സിങ്, ഗീതാജ്ഞലി ഹോസ്പ്പിറ്റൽ, കൈലാസ് ആശുപത്രി, അനന്തപുരി ഹോസ്പിറ്റൽ, നിംസ് മെഡിക്കൽ സെന്റർ തുടങ്ങിയവയുടെ സഹകരണവും എക്സ്പോയിൽ ഉണ്ടായിരുന്നു.
സ്റ്റാർ ആരോഗ്യം- ഹെൽത്ത് എക്സ്പോ 2019-ൽ കഴക്കൂട്ടം എ.ജെ ഹോസ്പിറ്റലും പങ്കാളിയായി





0 Comments