/uploads/news/868-IMG_20190816_182919.jpg
Local

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായ സബ് ഇൻസ്പക്ടർ എബ്രഹാം കുഞ്ഞുമോൻ


കഴക്കൂട്ടം: 2019-ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് സി.ആർ.പി.എഫ് 141 ബറ്റാലിയനിലെ സബ് ഇൻസ്പക്ടർ കൊട്ടാരക്കര കിഴക്കേ തെരുവ് തടത്തിവിള വീട്ടിൽ എബ്രഹാം കുഞ്ഞുമോൻ അർഹനായി. ഇദ്ദേഹം ഇപ്പോൾ തിരുവനന്തപുരം പള്ളിപുറം സി.ആർ.പി.എഫ് ഗ്രൂപ്പ് സെന്ററിൽ സേവനം അനുഷ്ഠിക്കുന്നു. 35 വർഷമായി രാജ്യത്തിന് അകത്തും വിദേശത്തും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1982-ൽ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധിയിൽ നിന്നും ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം സ്വീകരിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായ സബ് ഇൻസ്പക്ടർ എബ്രഹാം കുഞ്ഞുമോൻ

0 Comments

Leave a comment