/uploads/news/826-IMG_20190806_210757.jpg
Local

ഹിരോഷിമ ദിനാചരണം. സമാധാന സന്ദേശമുയർത്തി കണിയാപുരം ഗവ.യു.പി സ്കൂളിലെ കുട്ടികൾ നാടുണർത്തി


കഴക്കൂട്ടം: ഹിരോഷിമ ദിനാചരണത്തിൻ്റെ ഭാഗമായി കണിയാപുരം ഗവ.യു.പി സ്കൂളിലെ കുട്ടികളാണ് ഇന്നലെ സമാധാന സന്ദേശമുയർത്തി നാടുണർത്തിയത്. യുദ്ധത്തിനും അക്രമത്തിനുമെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തിയും ശാന്തി മന്ത്രങ്ങളുരുവിട്ടു കൊണ്ടും നാട്ടു വഴികളിലൂടെ നടന്നു നീങ്ങിയ റാലി നാടിന് ഏറെ കൗതുകമുണർത്തുന്ന ഒന്നായി മാറി. യുദ്ധ വിരുദ്ധ റാലിയിൽ പ്ലക്കാർഡുകളും ശുഭ്ര കൊടികളുമേന്തി ആയിരക്കണക്കിന് കുട്ടികളാണ് അണിനിരന്നത്. യുദ്ധ വിരുദ്ധ റാലി പി.റ്റി.എ പ്രസിഡൻറ് ഷിറാസ് ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് പുഷ്ക്കലാമ്മാൾ യുദ്ധ വിരുദ്ധ സന്ദേശം നൽകി. രാവിലെ 9.30ന് സ്ക്കൂളിൽ നിന്നും ആരംഭിച്ച റാലി കണിയാപുരം റെയിൽവേ സ്റ്റേഷനു സമീപമെത്തി അവിടെ നിന്നും മസ്താൻ മുക്ക് വഴി ഇടറോഡുകളിലൂടെ യാത്ര ചെയ്ത് 10.30 ഓടു കൂടി സ്ക്കൂളിൽ സമാപിച്ചു. തുടർന്ന് ഹിരോഷിമ ദിനാചരണത്തിൻ്റെ ഭാഗമായി സ്ക്കൂൾ ആഡിറ്റോറിയത്തിൽ കുട്ടികളുടെ 'നോ വാർ' ശാന്തി മതിൽ, യുദ്ധ വിരുദ്ധ പോസ്റ്റർ രചന മത്സരം, ഹിരോഷിമ ക്വിസ്, തുടങ്ങിയ പരിപാടികൾ നടന്നു. കൂടാതെ യുദ്ധത്തിന്റെ സ്മാരകമായി ഹിരോഷിമയിൽ സ്ഥാപിച്ചിരിക്കുന്ന സഡാക്കോ കൊക്കിന്റെ രൂപം മുഴുവൻ വിദ്യാർത്ഥികളും പേപ്പറിൽ നിർമ്മിച്ചു. അദ്ധ്യാപകരായ ശാന്തറാം, സാജിത, അമീർ.എം, നസീമ, നാസറുദീൻ, വിജയ്, മനോജ്, കുമാരി ബിന്ദു, മഞ്‌ജു, കല, സരിത, ഷെറിൻ, അഞ്ജലി, സ്ക്കൂൾ പി.ടി.എ പ്രസിദ്ധന്റ് മറ്റ് അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഹിരോഷിമ ദിനാചരണം. സമാധാന സന്ദേശമുയർത്തി കണിയാപുരം ഗവ.യു.പി സ്കൂളിലെ കുട്ടികൾ നാടുണർത്തി

0 Comments

Leave a comment