ആറ്റിങ്ങൾ: 'തിരിച്ചറിവിന്റ യൗവ്വനം' എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ സമിതി സംഘടിപ്പിക്കുന്ന ജില്ലാ യുവജന സമ്മേളനം ഇന്ന് (ഞായറാഴ്ച) രാവിലെ 9.30 മുതൽ ആലംകോട് ഹാരിസൺസ് പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
അഡ്വ. വി.ജോയ് എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് പ്രൊഫ. അബ്ദുറഷീദ് സമ്മേളനം ഉദ്ഘാടനം നിർവഹിക്കും. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ത്വാഹ അബ്ദുൽ ബാരി അധ്യക്ഷത വഹിക്കും.
മുഹമ്മദ് സ്വാദിഖ് മദീനി, ഹാരിസ് മദനി കായക്കൊടി, മുസ്തഫ മദനി, ജംഷീർ സ്വലാഹി, സുഹൈൽ പി.യു, അക്ബർഷാ അൽ ഹികമി, ഹാരിസ് ആറ്റൂർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സമ്മേളനത്തിൽ വീഡിയോ പ്രദര്‍ശനം, ക്വിസ് പ്രോഗ്രാം, യൂത്ത്ടോക്ക് എന്നിവ ഉണ്ടാകുമെന്ന് മീഡിയ കൺവീനർമാരായ ഷഹീർ സലിം പെരുമാതുറ, ജമീൽ പാലാംകോണം എന്നിവർ അറിയിച്ചു.
ഇന്ന് (ഞായറാഴ്ച) രാവിലെ 9.30 മുതൽ ആലംകോട് ഹാരിസൺസ് പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.





0 Comments