കഴക്കൂട്ടം: നൂറ്റി ഒന്ന് വ്യത്യസ്ത രുചികളിലുള്ള ദോശകളുമായി 'കഴക്കൂട്ടം ദോശ ഫെസ്റ്റ് - 2019' ഫെബ്രുവരി ഒന്നിന് തുടക്കമാകും. വെജിറ്റബിൾ, നോൺ വെജിറ്റബിൾ, ഫ്രൂട്ട്സ് എന്നിവ ഉൾപ്പെടുത്തി വ്യത്യസ്തമായ രുചിയിലും വാസനയിലും തയ്യാറാക്കുന്ന കഴക്കൂട്ടം ദോശ ഫെസ്റ്റ് സംഘടിപ്പിക്കുന്നത് ഐ ടി നഗരമായ കഴക്കൂട്ടത്തെ ആദ്യത്തെ നക്ഷത്ര ഹോട്ടലായ ഹോട്ടൽ കാർത്തിക പാർക്കാണ്. വെള്ളിയാഴ്ച വൈകിട്ട് 7ന് കാർത്തിക പാർക്കിന്റെ മിസ്റ്റി മൂൺ ഓപ്പൺ റെസ്റ്റോറ്റിൽ മാനേജിംങ് ഡയറക്ടർ കാർത്തിക എം.കെ ബിജു ഫെസ്റ്റ് ഉത്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ രാത്രി 10.30 വരെ നടക്കുന്ന ദോശ ഫെസ്റ്റ് 300 രൂപയ്ക്ക് 101 തരം ദോശകൾ യഥേഷ്ടം കഴിക്കുവാനുള്ള സുവർണ്ണാവസരം കൂടിയാണ്. കഴക്കൂട്ടം നിവാസികൾക്ക് ഇതൊരു പുതിയ അനുഭവമായി മാറുമെന്ന് ഹോട്ടലിന്റെ കോർപ്പറേറ്റ് മാനേജർ വിനോദ് കുമാർ എസ്.പിയും എക്സിക്യൂട്ടീവ് ഷെഫ് പ്രകാശ് ഗൗഡയും പത്രസമ്മേളനത്തിൽ അറിയിച്ചു. ഒരാൾക്ക് 300 രൂപക്ക് 101 തരം ദോശകളും രുചിക്കുവാനുള്ള സുവർണ്ണാവസരമാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം വിവിധ തരം ദോശ പാകം ചെയ്യുന്നത് പഠിക്കാനും മാനേജ്മെന്റ് അവസരം ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണ് 101 തരം ദോശകളുടെ ഒരു ഫെസ്റ്റ് നടക്കുന്നതെന്ന് ഹോട്ടൽ എം.ഡി.കാർത്തിക ബിജു പറഞ്ഞു.
101 തരം ദോശകളുമായി കഴക്കൂട്ടം ദോശ ഫെസ്റ്റ് - 2019. ഫെബ്രുവരി 1-നു തുടക്കമാകും.





0 Comments