https://kazhakuttom.net/images/news/news.jpg
Local

108 ആംബുലൻസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ശമ്പളത്തിൻ്റെ വിഷയങ്ങൾ പരിഹരിക്കാൻ നിർദേശം


തിരുവനന്തപുരം: ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാരുടെ കഴിഞ്ഞ ദിവസത്തെ മിന്നൽ പണിമുടക്കിനെ തുടർന്ന് ജില്ലാ കളക്ടർ വിളിച്ചു ചേർത്ത മീറ്റിംഗിൽ ജീവനക്കാരുടെ ശമ്പളത്തിൻ്റെ വിഷയങ്ങൾ പരിഹരിക്കാൻ നിർദേശം നൽകി. ഇന്നലെ രാത്രി കളക്ടറെ നേരിട്ട് കണ്ട ജീവനക്കാരോട് കോവിഡിന്റെ പശ്ചാത്തലത്തിൽ സമരം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും ചർച്ച നടത്തി തീരുമാനം എടുക്കണമെന്നും കളക്ടർ അറിയിച്ചിരുന്നു. ആരോഗ്യകേരളം തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.വി അരുൺ, കെ.എം.എസ്.സി.എൽ നിന്ന് ഡെപ്യൂട്ടി മാനേജർ രാജീവ് ശേഖർ, ജി.വി.കെ ഈ.എം.ആർ.ഐ സംസ്ഥാന ഓപ്പറേഷൻസ് മേധാവി ശരവണൻ, എച്ച്.ആർ മേധാവി വിഷ്ണു നന്ദ, ജീവനക്കാരുടെ രണ്ടു പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

108 ആംബുലൻസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ശമ്പളത്തിൻ്റെ വിഷയങ്ങൾ പരിഹരിക്കാൻ നിർദേശം

0 Comments

Leave a comment