കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 5 പഞ്ചായത്തിലെയും വാർഡുകളിൽ പെട്ട ഓരോ വീടുകളിലും വിതരണം ചെയ്യുന്നതിനായി ഒരു ലക്ഷം മാസ്കുകൾ നൽകിക്കൊണ്ട് ബ്ലോക്ക് തല ഉൽഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡൻറ് അഡ്വ. ഷാനിബാ ബീഗം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രതിപക്ഷ അംഗം കുന്നുംപുറം വാഹിദിന് ഒരു പെട്ടി മാസ്കുകൾ നൽകിക്കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കോവിഡ് കാലത്തെ പ്രതിരോധിക്കുന്നതിന് ജനങ്ങളുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് മാസ്ക്ക് വിതരണം നടത്തുന്നത്. മാസ്ക്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന പ്രഖ്യാപനം കൂടി വന്നതോടെയാണ് നിർബന്ധമായും ഓരോ വീടുകളിലും 2 മാസ്ക്കുകൾ വീതമെങ്കിലും നൽകാൻ കഴിയണമെന്ന തീരുമാനം ബ്ലോക്ക് കമ്മിറ്റി എടുത്തതെന്ന് പ്രസിഡൻറ് അഡ്വ. ഷാനിബാ ബീഗം അറിയിച്ചു.
1 ലക്ഷം മാസ്ക്ക് നൽകി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്





0 Comments