കഴക്കൂട്ടം: ലോക്ഡൗൺ പശ്ചാത്തലത്തിൽ കുറക്കോട് മുസ്ലിം ജമാഅത്തിന് കീഴിലുള്ള 900 കുടുമ്പങ്ങൾക്കു ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. പള്ളിയിൽ നിസ്കാരവും നോമ്പ് തുറയും തറാവീഹ് നിസ്കാരവും ഇല്ലാത്ത സാഹചര്യത്തിലാണ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്. മംഗലപുരം പോലീസ് എസ്.എച്ച്.ഒ പി.ബി.വിനോദ്, കുറക്കോട് ജമാഅത്ത് ചീഫ് ഇമാം താഹ ദാരിമിയ്ക്കു കിറ്റ് നൽകി വിതരണോൽഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ്‌ ഷാഫി, സെക്രട്ടറി എം.അഷറഫ്, എം.കെ.ഹാഷിം, ഹബീബ്, താജുദീൻ, ബഷീർ മംഗലപുരം, ബഷീർ കുറക്കോട് എന്നിവർ സന്നിഹിതരായിരുന്നു.
900 കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റ് നൽകി കുറക്കോട് ജമാ അത്ത്





0 Comments