https://kazhakuttom.net/images/news/news.jpg
Local

car clashed: six injured


കഴക്കൂട്ടം: വെട്ടുറോഡിൽ കാറുകൾ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്. കാറുകൾ സിമൻറ് ലോറിയുടെ പിന്നിലിടിച്ചാണ് അപകടം. ഗിരീഷ് (20), രാജു (60), നിഖിൽ (28), റോജ (25), നിർമ്മല (50), ജോസ് (31) എന്നിവർക്കാണ് നിസാര പരിക്കേറ്റത്. ഇന്നലെ വെളുപ്പിന് 1 മണിക്കാണ് അപകടമുണ്ടായത്. ആറ്റിങ്ങൽ ഭാഗത്തു നിന്നും വരികയായിരുന്ന വാഹനങ്ങളാണ് വെട്ടുറോഡ് ജംങ്ഷനിൽ വെച്ച് അപകടത്തിൽ പെട്ടത്. സിമൻറ് കയറ്റി വരുകയായിരുന്ന ലോറി പെട്ടെന്നു ബ്രേക്ക് ചെയ്തതിനെത്തുടർന്ന് പിന്നിൽ വന്ന രണ്ട് കാറുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി മടങ്ങി.

car clashed: six injured

0 Comments

Leave a comment