നാദാപുരം: നാദാപുരത്ത് കുടിവെള്ള പദ്ധതിയുമായി ജനകീയ കൂട്ടായ്മ ഇൻഡോർ സ്റ്റേഡിയത്തിന് തൊട്ട് താഴെ, ആനക്കൊയമ്മൽ വസിക്കുന്ന പതിനാറ് വീടുകൾക്ക് വാട്ടർ അതോറിറ്റിയുടെ കണക്ഷൻ ലഭ്യമാക്കുന്ന പൈപ്പ് കണക്ഷൻ പദ്ധതി പ്രവർത്തി ഉൽഘാടനം ജനകീയമായി നടന്നു. പ്രദേശത്തെ മുതിർന്ന പൗരന്മാരായ ശ്രീമതി പാറേമ്മൽ അയിഷുവും ശ്രീമതി പാറേമ്മൽ കൃഷ്ണനും ചേർന്നാണ് നിർമ്മാണ പ്രവർത്തി ഉദ്ഘാടനം നടത്തിയത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ജനകീയമായി വാട്ടർ അതോറിറ്റിയുടെ അനുമതി ലഭ്യമാക്കുകയും തുടർന്ന് ഷംസു പയന്തോങ് നൽകിയ 85000 രൂപ ചിലവാക്കി 190 മീറ്റർ മെയിൻ പൈപ്പ് ലൈൻ സ്ഥാപിച്ചു. രണ്ടാം ഘട്ട പ്രവർത്തിയിൽ, മെയിൻ പൈപ്പ് ലൈനിൽ നിന്നും പതിനാറ് വീടുകളിലേക്ക് അനുബന്ധ കണക്ഷൻ എടുക്കുന്ന പദ്ധതിയാണ്. ഒന്നിലധികം ക്വട്ടേഷൻ എടുത്ത് ഏറ്റവും ചെറിയ ക്വട്ടേഷനായ ഒരു ലക്ഷത്തി നാല്പത്തി രണ്ടായിരത്തി നാന്നൂറ് (1,42,400/-) രൂപക്കാണ് പദ്ധതി പ്രവർത്തി വാട്ടർ അതോറിറ്റി അംഗീകൃത കോണ്ട്രാക്ടർ രാജീവ് തയുള്ളതിലിന് കൈമാറിയത്. ജനകീയമായി ഫണ്ട് സ്വരൂപിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനകീയ കൂട്ടായ്മയുടെ പ്രതിനിധി ഷൗക്കത്ത് അലി എരോത്തിന്റെയും പ്രദേശവാസിയായ പാറേമ്മൽ കൃഷ്ണന്റെയും പേരിൽ ജോയിന്റ് അക്കൗണ്ട് തുറന്നാണ് ഫണ്ട് കണ്ടെത്തുന്നത്. അകൗണ്ട് വിവരങ്ങൾ; Account name: *Civil Soceity Drinking Water Project*(ജനകീയ കുടിവെള്ള പദ്ധതി) Account No.15680200002303 IFSC: FDRL0001568, Federal Bank, (Nadapuram Branch)ഈ അക്കൗണ്ടിൽ പൈസ അയച്ചു കുടിവെള്ളമെത്തിക്കാനുള്ള സാമ്പത്തിക സഹായം ജനകീയമായി സ്വരൂപിക്കുകയാണ്. ജനകീയ കുടിവെള്ള പദ്ധതി, നാദാപുരം മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് അറുതി വരുത്താൻ, ഒരു സ്ഥിരം സംവിധാനം എന്ന രീതിയിലാണ് ആരംഭിക്കുന്നത്. ആനക്കൊയമ്മൽ താഴെ പ്രദേശത്തെ പദ്ധതി ചെലവിലും കൂടുതൽ ബേങ്ക് അക്കൗണ്ടിൽ വരികയാണെങ്കിൽ, അടുത്ത അർഹതപ്പെട്ടവർക്ക് കുടിവെള്ള പദ്ധതിക്കായി ഉപയോഗിക്കുന്നതാണ്. ഉൽഘാടന ചടങ്ങിൽ ഷൗക്കത്ത് അലി എരോത്ത് അധ്യക്ഷനായി. ലത്തീഫ് പാലോടൻ, സഫ്വാൻ കെ.കെ.സി, പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിച്ച അയ്യൂബ് തൊപ്പിയിന്റവിട തുടങ്ങി പ്രദേശവാസികൾ. സന്നിഹിതരായിരുന്നു.
Civil Soceity Drinking Water Project at nadapuram





0 Comments