https://kazhakuttom.net/images/news/news.jpg
Local

Free medical camp at Maadanvilla on this Saturday


കഴക്കൂട്ടം: പെരുമാതുറ കൂട്ടായ്മ, കേരള സ്റ്റേറ്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പതിന് മാടൻവിള ഷംസുൽ ഇസ്ലാം യു.പി സ്കൂൾ ഹാളിൽ 'തണൽ' ജില്ലാ ജനറൽ സെക്രട്ടറി സുൽഫി കുന്നിൽ ഉദ്ഘാടനം ചെയ്യും. കൂട്ടായ്മ കൺവീനർ എം.എം. ബഷീർ അധ്യക്ഷത വഹിക്കും. കെ. എസ്. ജി. എ. എം. ഒ. എ സംസ്ഥാന പ്രസിഡന്റ് ഡോ. ഷർമ്മദ് ഖാൻ 'ജീവിത ശൈലീരോഗങ്ങൾ' എന്ന വിഷയത്തിൽ ക്ലാസെടുക്കും. രജിസ്ട്രേഷന് 8606717812, 9447413054 നമ്പരുകളിൽ ബന്ധപ്പെടുക.

Free medical camp at Maadanvilla on this Saturday

0 Comments

Leave a comment