കഴക്കൂട്ടം: പി.ഡി.പി.ക്കും പറയാനുണ്ട് എന്ന തലക്കെട്ടോടെ പി.ഡി.പി. മേഖലാ കമ്മിറ്റി കണിയാപുരം ആലുംമ്മൂട് ജംഗ്ഷനിൽ പൊതുസമ്മേളനം സംഘടിപ്പിച്ചു. പി.ഡി.പി സംസ്ഥാന നയരൂപീകരണ സമിതി ജനറൽ കൺവീനർ വർക്കല രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ഡി.പി ജില്ലാ പ്രസിഡൻറ് പാച്ചിറ സലാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. മുത്തലാഖ് ബില്ലിന്റെ മറവിൽ കേന്ദ്ര സർക്കാർ മുസ്ലിം വേട്ടയ്ക്കൊരുങ്ങുകയാണെന്നും, ലോക് സഭയിൽ മുത്തലാഖ് ബിൽ ചർച്ചയിൽ പങ്കെടുക്കാതെ ലീഗ് വിട്ടു നിന്നത് സമുദായ വഞ്ചനയാണെന്നും, അബ്ദുൽ നാസ്സർ മഅദനിയെ തീവ്രവാദി എന്നു ആക്ഷേപിക്കുകയും കണിയാപുരത്ത് അക്രമം അഴിച്ചു വിടുകയും ചെയ്തെന്നും പി.ഡി.പി ആരോപിച്ചു. സത്താർ പള്ളിത്തെരുവ്, അഷ്റഫ് നഗരൂർ, ഉസ്മാൻ കാച്ചടി, സാബു കൊട്ടാരക്കര, അഡ്വ: കാഞ്ഞിരമറ്റം സിറാജ്, മാഹീൻ തേവരു പാറ, നടയറ ജബ്ബാർ, സുഹൈൽ കണിയാപുരം, ഷാനവാസ് കോട്ടുമൂല, ഖാലിദ് പെരിങ്ങമ്മല, നൗഫൽ പോത്തൻകോട് എന്നിവർ പങ്കെടുത്തു.
PDP Regional Committee organized a public meeting at Kaniyapuram





0 Comments