ആറ്റിങ്ങൽ: അബുദാബിയിലെ ആദ്യ മലയാളി വനിതാ ഹെവി ബസ് ഡ്രൈവറെന്ന നേട്ടം സ്വന്തമാക്കി തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിനി. അഴൂർ പഞ്ചായത്തിൽ പെരുങ്ങുഴി എറത്ത് വീട്ടിൽ സുദർശനന്റെയും അമ്മിണിയുടെയും മകൾ സുജ റാണിയാണ് അബുദാബി എമിറേറ്റിലെ ആദ്യ മലയാളി വനിതാ ഹെവി ബസ് ഡ്രൈവറെന്ന നേട്ടം സ്വന്തമാക്കിയത്. അബുദാബിയിലെ സ്വകാര്യ സ്കൂളിൽ സ്കൂൾ ബസ് സൂപ്പർവൈസറാണ് സുജ റാണി. കഴിഞ്ഞ ദിവസമാണ് ലൈസൻസ് കയ്യിൽ കിട്ടിയത്. ഭർത്താവ് സന്തോഷ് അബുദാബി ബ്രിട്ടീഷ് ക്ലബ് ജീവനക്കാരനാണ്. മക്കൾ ഗൗരി നന്ദ, ഗൗരി കൃഷ്ണ.
അബുദാബിയിലെ ആദ്യ മലയാളി വനിതാ ഹെവി ഡ്രൈവറായി തിരുവനന്തപുരംകാരി സുജ റാണി.





0 Comments