/uploads/news/328-IMG_20190227_194945.jpg
Local

ആമ്പല്ലൂർ തരിശുപാടങ്ങളിൽ 20 വർഷങ്ങൾക്ക് ശേഷം ഉഴുന്നു കൃഷി


കഴക്കൂട്ടം: ആമ്പല്ലൂർ പാടശേഖരത്തിൽ വർഷങ്ങളായി തരിശായി കിടന്ന പാടങ്ങളിൽ കഴക്കൂട്ടം കൃഷി ഭവന്റെയും ആമ്പല്ലൂർ റെസിഡന്റ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ ഉഴുന്ന് കൃഷിയുടെ ഉത്ഘാടനം വിത്തെറിഞ്ഞു കൊണ്ട് മേയർ അഡ്വ: വി.കെ.പ്രശാന്ത് നിർവ്വഹിച്ചു. 20 വർഷങ്ങൾക്ക് ശേഷമാണ് കഴക്കൂട്ടം പ്രദേശത്ത് ഉഴുന്ന് കൃഷിക്ക് വീണ്ടും വിത്തു പാകുന്നത്. 10 ഏക്കറിലാണ് കൃഷി ചെയ്യുന്നതിനു വേണ്ടി പാടങ്ങൾ ഒരുങ്ങിയിരിക്കുന്നത്. 2 മാസം മുമ്പ് ഇതിനു തൊട്ടടുത്തുള്ള തരിശ് നിലത്തിൽ കഴക്കൂട്ടം കൃഷിഭവനിലെ അഗ്രിക്കൾച്ചറൽ അസിസ്റ്റൻറ് എം.എൻ.പ്രകാശിന്റെ മേൽനോട്ടത്തിൽ നെൽ കൃഷിക്ക് വിത്തു പാകിയിരുന്നു. ഈ നെൽകൃഷിപ്പാടത്തെ നെൽചെടികൾ കതിരണിയുവാൻ ഒരുങ്ങി നിൽക്കുന്ന മനോരമായ കാഴ്ച എം.എൻ.പ്രകാശ് അഭിമാനത്തോടെയാണ് മേയറെ കാണിച്ചത്. വാർഡ് കൗൺസിലർ ബിന്ദു.എസിന്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ കൃഷി ഓഫീസർ റീജ.എസ്.ധരൻ സ്വാഗതം പറഞ്ഞു. അഗ്രിക്കൾച്ചറൽ അസിസ്റ്റൻറ് ജോഷി, കഴക്കൂട്ടം കൃഷിഭവനിലെ ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതി അംഗങ്ങൾ, പ്രദേശത്തെ കർഷകർ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, സൈനിക്.എൽ.പി.സ്കൂൾ അദ്ധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ ഈ ഉദ്യമത്തിൽ പങ്കാളികളായി.

ആമ്പല്ലൂർ തരിശുപാടങ്ങളിൽ 20 വർഷങ്ങൾക്ക് ശേഷം ഉഴുന്നു കൃഷി

0 Comments

Leave a comment