ആറ്റിങ്ങൽ: ആറ്റിങ്ങൽ പൊതുമാർക്കറ്റിനകത്തുള്ള സ്റ്റാളിനുള്ളിൽ ആടിനെ അറുത്തതിനെ തുടർന്ന് നഗരസഭാധികൃതർ മാംസം പിടിച്ചെടുത്തു. മാർക്കറ്റിനുള്ളിൽ സ്ഥാപിച്ചിരുന്ന ബയോഗ്യാസ് പ്ലാന്റ് തകരാറിലായതിനെ തുടർന്ന് ഒരാഴ്ച മുമ്പ് അധികൃതർ സ്ലാട്ടർ ഹൗസ് പൂട്ടിയെടുത്തിരുന്നു. എന്നാൽ പുറത്ത് വൃത്തിയുള്ള സ്ലാട്ടർ ഹൗസുകളിൽ വെച്ച് അറുത്ത ശേഷം മാംസം ചന്തയ്ക്കുള്ളിലെ സ്റ്റാളുകളിലെത്തിച്ച് വിൽപന നടത്തുവാൻ അനുവാദം നൽകിയിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെ ഇവിടെയുള്ള ഒരു മാംസവ്യാപാരി ചന്തയ്ക്കുള്ളിലിട്ട് ആടിനെ അറുക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ നഗരസഭയെ വിവരം അറിയിക്കുകയും നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരെത്തി മാംസം പിടിച്ചെടുക്കുകയുമായിരുന്നു. പിടിച്ചെടുത്ത മാംസം നശിപ്പിച്ചതായും നിയമ ലംഘനം നടത്തിയ കച്ചവടക്കാരന് നോട്ടീസ് നൽകിയതായും അധികൃതർ അറിയിച്ചു.
ആറ്റിങ്ങൽ പൊതുമാർക്കറ്റിലെ സ്റ്റാളിൽ ആടിനെ അറുത്തു. നഗരസഭ മാംസം പിടിച്ചെടുത്തു





0 Comments