/uploads/news/news_ഇന്നും_നാളെയും_ജലവിതരണം_മുടങ്ങും_1664020649_2304.jpg
Local

ഇന്നും നാളെയും ജലവിതരണം മുടങ്ങും


തിരുവനന്തപുരം: ഗ്യാസ് പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയോടനുബന്ധിച്ചു ചാക്കയിൽ വാട്ടർ അതോറിറ്റിയുടെ 400 എം.എം പ്രിമോ പൈപ്പിലുണ്ടായ തകരാർ പരിഹരിക്കുന്നതിനായുള്ള അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇന്ന് (24/09/2022) ഉച്ചക്ക് 12 മണി മുതൽ നാളെ (25/09/2022) രാവിലെ 8 മണി വരെ  ജനറൽ ഹോസ്പിറ്റൽ, വഞ്ചിയൂർ, പാറ്റൂർ, പേട്ട, ചാക്ക, കരിക്കകം, ശംഖുമുഖം എന്നീ പ്രദേശങ്ങളിലേക്കുള്ള ജലവിതരണം
ഭാഗികമായി തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ജനറൽ ഹോസ്പിറ്റൽ, വഞ്ചിയൂർ, പാറ്റൂർ, പേട്ട, ചാക്ക, കരിക്കകം, ശംഖുമുഖം എന്നീ പ്രദേശങ്ങളിലേക്കുള്ള ചില വിതരണമാണ് ഭാഗികമായി തടസ്സപ്പെടുന്നത്.

0 Comments

Leave a comment