/uploads/news/news_എച്ച്_145_എയർബസ്_ഹെലികോപ്ടര്‍_സ്വന്തമാക്..._1661411856_7434.jpg
Local

എച്ച് 145 എയർബസ് ഹെലികോപ്ടര്‍ സ്വന്തമാക്കി എം.എ യൂസഫലി


കൊച്ചി: ലോകത്തെ അത്യാഢംബര യാത്രാ ഹെലികോപ്ടറുകളില്‍ പ്രസിദ്ധമായ എച്ച് 145 എയർബസ് ഹെലികോപ്ടര്‍ സ്വന്തമാക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. യൂസഫലിയുടെ പുതിയ ഹെലികോപ്ടര്‍ കൊച്ചിയിലാണ് പറന്നിറങ്ങിയത്. ജര്‍മനിയിലെ എയര്‍ബസ് കമ്പനിയില്‍ നിന്നുള്ള ഹെലികോപ്ടർ ആധുനികതയും സാങ്കേതിക മികവും സുരക്ഷാ സജ്ജീകരണങ്ങളും നിരവധി ഉള്‍പ്പെടുത്തി രൂപകല്‍പന ചെയ്തതാണ്. ലോകത്ത് എച്ച് 145 ഹെലികോപ്ടറുകൾ1500 എണ്ണം മാത്രമേ ഇറങ്ങിയിട്ടുള്ളൂ.

നാല് ലീഫുകളാണ് എച്ച് 145 ഹെലികോപ്ടറിനുള്ള പ്രത്യേകത. ഒരേ സമയം രണ്ട് ക്യാപ്റ്റന്മാര്‍ക്ക് പുറമെ ഏഴ് യാത്രക്കാര്‍ക്ക് സഞ്ചരിയ്ക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. 785 കിലോവാട്ട് കരുത്ത് നല്‍കുന്ന രണ്ട് സഫ്രാന്‍ എച്ച് ഇ ഏരിയല്‍ 2 സി 2 ടര്‍ബോ ഷാഫ്റ്റ് എഞ്ചിന്‍. മണിക്കൂറില്‍ ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. സമുദ്രനിരപ്പില്‍നിന്ന് 20000 അടി ഉയരത്തില്‍ വരെ പറന്നുപൊങ്ങാനാകും.

ഹെലികോപ്റ്ററില്‍ ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ചിഹ്നമായ ചുമപ്പ് നിറത്തില്‍ പച്ച കലര്‍ന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന ഇംഗ്ലീഷ് അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്.

2021 ഏപ്രില്‍ 11ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ചതുപ്പില്‍ പതിച്ചിരുന്നു.
രണ്ട് പൈലറ്റുമാർക്ക് പുറമെ എം.എ.യൂസഫലിയും ഭാര്യയും അടക്കം നാലു യാത്രക്കാരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഇറ്റാലിയന്‍ നിര്‍മ്മിത കമ്പനി അഗസ്റ്റാ വെസ്റ്റ്ലാന്റിന്റെ V T -YMA ഹെലികോപ്റ്ററായിരുന്നു അന്ന് അപകടത്തിൽപ്പെട്ടത്. ലേക് ഷോര്‍ ആശുപത്രിയിൽ നിന്നും തൃശൂർ നാട്ടികക്ക് പോകും വഴിയായിരുന്നു അന്ന് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. 

നാല് ലീഫുകളാണ് എച്ച് 145 ഹെലികോപ്ടറിനുള്ള പ്രത്യേകത. ഒരേ സമയം രണ്ട് ക്യാപ്റ്റന്മാര്‍ക്ക് പുറമെ ഏഴ് യാത്രക്കാര്‍ക്ക് സഞ്ചരിയ്ക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

0 Comments

Leave a comment