/uploads/news/2039-IMG-20210630-WA0040.jpg
Local

ഐ.എൻ.എല്ലിൽ ചേർന്നു


ചിറയിൻകീഴ്: ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഐ.എൻ.എല്ലിലേക്ക് കടന്ന് വന്നവർക്ക് ഐ.എൻ.എൽ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ബുഹാരി മന്നാനി അംഗത്വം നൽകി സ്വീകരിച്ചു. വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് വന്ന അർഷദ് ഇക്ബാൽ, സഫീർ അബ്ദുൽ റഷീദ്, ഷാജഹാൻ, അഷ്കർ മാന്നാനി, നൗഫൽ, അക്ബർ എന്നിവർക്കാണ് പെരുമാതുറയിൽ നടന്ന ചടങ്ങിൽ അംഗത്വം നൽകി സ്വീകരിച്ചത്. ഐ.എൻ.എൽ ജില്ലാ സെക്രട്ടറി ബഷറുള്ള, ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റഈസ് എന്നിവർ പങ്കെടുത്തു.

ഐ.എൻ.എല്ലിൽ ചേർന്നു

0 Comments

Leave a comment