കഴക്കൂട്ടം: ഇൻഫോസിസ് ജീവനക്കാരായ രണ്ട് സ്ത്രീകളെ ശല്യം ചെയ്ത യുവാവ് പോലീസ് പിടിയിലായി. കുളത്തൂർ കിഴക്കുംകര ഞാറ്റടി തലയ്ക്കൽ മേലേ പുത്തൻവീട്ടിൽ അനീഷ് (23) ആണ് തുമ്പ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം വിവിധ സമയങ്ങളിലാണ് പ്രതി സ്ത്രീകളെ ശല്യം ചെയ്തതെന്ന് തുമ്പ പോലീസ് പറഞ്ഞു. തുമ്പ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കുമാരൻ നായർ, ബാബു, എ.എസ്.ഐമാരായ നിസാർ, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, ഷാനവാസ്, ഷാജി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഐ.ടി ജീവനക്കാരായ സ്ത്രീകളെ ശല്യം ചെയ്തതിന് പിടിയിൽ





0 Comments