തിരുവനന്തപുരം: ഓഖിയിൽ മത്സ്യബന്ധനോപാധികൾക്ക് നാശനഷ്ടം സംഭവിച്ച തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിലെ 112 പേർക്ക് 58,82,126 രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. രജിസ്ട്രേഷനുള്ളതും മത്സ്യബന്ധനോപാധികൾ പൂർണമായും നഷ്ടപ്പെട്ട 6 പേർക്ക് 17,11,306 രൂപയും രജിസ്ട്രേഷനുള്ളതും മത്സ്യബന്ധനോപാധികൾ ഭാഗികമായും നഷ്ടപ്പെട്ട 20 പേർക്ക് 16,22,120 രൂപയും രജിസ്ട്രേഷനില്ലാത്ത മത്സ്യബന്ധന യൂണിറ്റുകൾ പൂർണമായും ഭാഗികമായും നഷ്ടപ്പെട്ട 86 പേർക്ക് 25,48,700 രൂപയും അനുവദിക്കാൻ തീരുമാനിച്ചു. ഇതിനാവശ്യമായ തുക ഓഖി ഫണ്ടിൽ പ്രതീക്ഷിത നീക്കിയിരിപ്പിൽ നിന്നും അനുവദിക്കും.
ഓഖിയില്‍ മത്സ്യബന്ധനോപാധികള്‍ക്ക് നാശനഷ്ടം സംഭവിച്ചര്‍ക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനം





0 Comments