/uploads/news/653-3 2.jpg
Local

ഔവർ പബ്ലിക് സ്ക്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു


കഴക്കൂട്ടം: കരിയിൽ ഔവർ പബ്ലിക് സ്ക്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. കഴക്കൂട്ടം പോലീസ് സബ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാർ ചടങ്ങ് ഉത്ഘാടനം ചെയ്തു. സ്ക്കൂൾ ചെയർമാൻ കെ.വാസുദേവൻ അദ്ധ്യക്ഷം വഹിച്ചു. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി സബ് ഇൻസ്പെക്ടർ ബോധവൽക്കരണ ക്ലാസ് എടുത്തു. മാനേജർ കെ.കമലാക്ഷി, പ്രിൻസിപ്പാൾ വി.ഹരിദാസ്, വൈസ് പ്രിൻസിപ്പാൾ എസ്.വിഷ്ണു, മുൻ പഞ്ചായത്ത് പ്രസിഡന്റ് ധർമ്മ പാലൻ, പി.റ്റി.എ പ്രസിഡന്റ് വിനോദ് കുമാർ, സ്റ്റാഫ് സെക്രട്ടറി ജോവിയൽ, എന്നിവർ സംസാരിച്ചു.

ഔവർ പബ്ലിക് സ്ക്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

0 Comments

Leave a comment