https://kazhakuttom.net/images/news/news.jpg
Local

കഠിനംകുളം ഗ്രാമപഞ്ചായത്തിൽ തൊഴിൽ രഹിത വേതനം കൈപ്പറ്റുന്നവരുടെ പരിശോധന


കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിൽ തൊഴിൽ രഹിത വേതനം കൈപ്പറ്റുന്നവരുടെ പരിശോധന താഴെ പറയുന്ന പ്രകാരം ഓഫീസിൽ നടക്കുന്നതായിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. രജിസ്റ്റർ നമ്പർ 409 മുതൽ 675 വരെ ഡിസംബർ 26 നു നടക്കും. 677 മുതൽ 775 വരെ 27നും 776 മുതൽ 862 വരെ 28നും നടക്കും. ഗുണഭോക്താക്കൾ തങ്ങളുടെ ആധാർ കാർഡ് ലിങ്ക് ചെയ്ത നാഷണലൈസ്ഡ് ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ് (12000 രൂപയ്ക്ക് താഴെ) റേഷൻ കാർഡ് എന്നിവ സഹിതം പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. അല്ലാത്തവർക്ക് തുടർന്ന് വേതനം ലഭിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.

കഠിനംകുളം ഗ്രാമപഞ്ചായത്തിൽ തൊഴിൽ രഹിത വേതനം കൈപ്പറ്റുന്നവരുടെ പരിശോധന

0 Comments

Leave a comment