https://kazhakuttom.net/images/news/news.jpg
Local

കഠിനംകുളം മര്യനാട് തീരത്ത് കൂറ്റൻ മത്സ്യ ബന്ധന ഡ്രോളിംഗ് ബോട്ട് കരക്ക് അടിഞ്ഞു കയറി


കഴക്കൂട്ടം: കഠിനംകുളം മര്യനാട് തീരത്ത് കൂറ്റൻ മത്സ്യ ബന്ധന ബോട്ട് കരക്ക് അടിഞ്ഞു കയറി. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കുളച്ചൽ വാണിയക്കുടി സ്വദേശി വ്യാക പൂവിന്റെ രക്ഷകൻ എന്ന ഡ്രോളിംഗ് ബോട്ടാണ് ഇന്നലെ വെളുപ്പിന് തീരത്തേക്ക് അടിഞ്ഞത്. ബോട്ട് കടലിൽ ഇറക്കാനുള്ള ശ്രമങ്ങൾ പുലർച്ചേ മുതൽ നടത്തിയിരുന്നെങ്കിലും മുഴുവൻ ശ്രമങ്ങളും പരാജയപ്പെട്ടു. കുളച്ചലിൽ നിന്നെത്തിച്ച മൂന്ന് ബോട്ടുകൾ ഉപയോഗിച്ച് ബോട്ടിന്റെ പുറക് വശത്ത് വടം കെട്ടി കടലിലിറക്കാനുള്ള ശ്രമം ഇന്നലെ വൈകുവോളം നടന്നെങ്കിലും പരാജയപ്പെട്ടിരുന്നു. പോലീസിന്റെയും മറ്റും നിർദ്ദേശമ നുസരിച്ച് ബോട്ടിന് മുന്നിലും പുറകിലും വടം കെട്ടി വലിച്ചെങ്കിലും ഫലം കണ്ടില്ല. ഇങ്ങനെ ചെയ്യുന്നത് യാതൊരു തരത്തിലും പ്രാവർത്തികമാകില്ല എന്നാണ് പ്രദേശത്തെ പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ അഭിപ്രായം. ബോട്ടിന്റെ പ്രൊപ്പല്ലർ മണലിൽ പതിഞ്ഞ നിലയിലായതിനാൽ കയറ് കൊണ്ട് കെട്ടി വലിച്ചാൽ പ്രൊപ്പെല്ലർ ഒടിഞ്ഞു തകരാറിലാകും എന്നാണ് മത്സ്യ തൊഴിലാളികൾ പറയുന്നത്. പ്രൊപ്പെല്ലർ മുറിച്ച് മാറ്റി ബോട്ട് കടലിലിറക്കണം എന്നാണ് പ്രദേശത്തെ മത്സ്യതൊഴിലാളികൾ പറയുന്നു. മുൻപും മര്യനാട്, തുമ്പ, സെന്റാഡ്രൂസ് തീരങ്ങളിൽ സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. അന്ന് കരക്കടിഞ്ഞ ബോട്ട് കടലിലിറക്കുന്നതിനുള്ള ശ്രമത്തിനിടെ പ്രൊപ്പെല്ലർ പൊട്ടി പൊളിഞ്ഞ സാഹചര്യവും ഒടുവിൽ ബോട്ടിന്റെ അടിഭാഗത്ത് കൂടി വെള്ളം കയറി ബോട്ട് കടലിൽ മുങ്ങി താഴുകയും ചെയ്തിരുന്നു. അതേ സമയം സംഭവം നടന്നിട്ട് അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരു ഇടപെടലുകളുമുണ്ടായിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. ഫിഷറീസ് വകുപ്പിനെ വിവരം അറിയിച്ചെങ്കിലും നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും മത്സ്യതൊഴിലാളികൾ പറയുന്നു. അപകടത്തിൽപ്പെട്ട രക്ഷകൻ എന്ന ബോട്ടിന് 60 ലക്ഷത്തോളം വില വരും. ബോട്ടിലുണ്ടായിരുന്ന മത്സ്യം കൊല്ലം നീണ്ടകരയിൽ വിറ്റ ശേഷം മത്സ്യതൊഴിലാളികളടക്കം 12 അംഗ സംഘം കുളച്ചലേക്ക് മടങ്ങവേ ശക്തമായ കാറ്റിൽപ്പെ ബോട്ട് കരക്കടിഞ് കയറിയതാകാമെന്നാണ് കഠിനംകുളം പോലീസ് പറയുന്നത്.

കഠിനംകുളം മര്യനാട് തീരത്ത് കൂറ്റൻ മത്സ്യ ബന്ധന ഡ്രോളിംഗ് ബോട്ട് കരക്ക് അടിഞ്ഞു കയറി

0 Comments

Leave a comment