/uploads/news/news_കണിയാപുരം_ഖാദിസിയ്യ__അജ്മീർ_ആണ്ട്_നേർച്ച..._1734068130_9882.jpg
Local

കണിയാപുരം ഖാദിസിയ്യ അജ്മീർ ആണ്ട് നേർച്ച; സ്വാഗത സംഘം രൂപീകരിച്ചു


കണിയാപുരം, തിരുവനന്തപുരം: കണിയാപുരത്ത് രണ്ടു പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രമായ കണിയാപുരം ഖാദിസിയയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള അജ്മീർ ആണ്ട് നേർച്ചയുടെ സ്വാഗത സംഘം രൂപീകരിച്ചു

കണിയാപുരം ഖാദിസിയ്യയിൽ നടന്ന സ്വാഗതസംഘ യോഗം കണിയാപുരം ഖാദിസിയ മാനേജർ നിയാസ് ജൗഹരിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് മുനീർ ഉദ്ഘാടനം ചെയ്തു അപര വിദ്വേഷവും മത വർഗീയതയും വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ സുൽത്താൻ ഗരീബ് നവാസ് ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ ജീവിതവും ദർശനവും സമൂഹത്തിന് സാഹോദര്യവും ഐക്യവും സമാധാനവും നൽകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2025 അജ്മീർ ആണ്ട് നേർച്ച ജനുവരി 10, 11 (വെള്ളി, ശനി) ദിവസങ്ങളിൽ അജ്മീർ മൗലിദ് പതാക പ്രയാണം മത പ്രഭാഷണം ദിക്റ് ദുആ മജ്ലിസ് സാംസ്കാരിക സമ്മേളനം തുടങ്ങിയ വ്യത്യസ്തമായ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു. മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന അജ്മീർ ആണ്ട് നേർച്ച ജനുവരി പതിനൊന്നാം തീയതി ശനിയാഴ്ച രാത്രി ആയിരങ്ങൾക്ക് അന്നദാനം നൽകുന്നതോടെ സമാപിക്കും.

പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ശൈഖുനാ സിറാജുൽ ഉലമ ഹൈദ്രോസ് ഉസ്താദ്, ഡോക്ടർ മുഹമ്മദ് കുഞ്ഞ് സഖാഫി, ഉസ്താദ് വിഴിഞ്ഞം അബ്ദുറഹ്മാൻ സഖാഫി, മുഖ്യരക്ഷാധികാരികളായ സ്വാഗത സംഘം ചെയർമാനായി അഡ്വക്കേറ്റ് മുനീറിനെയും ജനറൽ കൺവീനറായി ഷാജഹാൻ പള്ളിപ്പുറം കോഡിനേറ്റർ താജുദ്ദീൻ കഴക്കൂട്ടം തുടങ്ങിയവരെയും തെരഞ്ഞെടുത്തു.
 

വിശദ വിവരങ്ങൾക്ക് 90483 31786, 94474 52061 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

അപര വിദ്വേഷവും മത വർഗീയതയും വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ സുൽത്താൻ ഗരീബ് നവാസ് ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ ജീവിതവും ദർശനവും സമൂഹത്തിന് സാഹോദര്യവും ഐക്യവും സമാധാനവും നൽകുന്നതാണെന്ന് അഡ്വക്കേറ്റ് മുനീർ അഭിപ്രായപ്പെട്ടു

0 Comments

Leave a comment