കഴക്കൂട്ടം: ഭിന്നശേഷിക്കാരായ കുട്ടികളുടെ ഇന്ദ്രജാല പ്രകടനങ്ങളുടെ വിസ്മയങ്ങളിൽ അത്ഭുതപ്പെട്ട് വാക്കുകളുടെ ഇന്ദ്രജാലക്കാരൻ റ്റി.പത്മനാഭൻ. അപ്രതീക്ഷിതമായി മാജിക് പ്ലാനറ്റിലെത്തിയതാണ് റ്റി.പത്മനാഭൻ. ഭിന്നശേഷിക്കുട്ടികൾ അവതരപ്പിച്ച വിസ്മയ പ്രകടനമാണ് അത്യപൂർവ വിരുന്നായി മാറിയത്. രാവിലെ 10 മണിയോടെ മാജിക് പ്ലാനറ്റിലെത്തിയ കഥാക്യത്തിനെ മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടും മാജിക് പ്ലാനറ്റ് ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. മാനസിക വെല്ലുവിളികൾ ഇന്ദ്രജാലത്തിലൂടെ അപ്രത്യക്ഷമാകുന്ന അത്ഭുതകരമായ പ്രകടനങ്ങളായിരുന്നു കുട്ടികൾ കാഴ്ചവെച്ചതെന്നും എം പവർ സെന്ററിലെ ഈ വിസ്മയ പ്രകടനത്തെക്കുറിച്ച് വർണിക്കുവാൻ വാക്കുകൾ കിട്ടുന്നില്ലെന്നും അദ്ദേഹം അഭിപ്രായമറിയിച്ചു. മാജിക് എന്നും വിസ്മയമാണ്. പക്ഷെ ഈ കുട്ടികളുടെ പ്രകടനം അതിനുമപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭിന്നശേഷിക്കുട്ടികളുടെ ഇന്ദ്രജാല പ്രകടനം വീക്ഷിച്ച കുട്ടികളെ അഭിനന്ദിച്ച ശേഷമാണ് മടങ്ങിയത്.
കഥകളുടെ ഇന്ദ്രജാലക്കാരന് റ്റി.പത്മനാഭന് മാജിക് പ്ലാനറ്റിന്റെ വിസ്മയലോകത്ത്





0 Comments