പോത്തൻകോട്: പോത്തൻകോട് മംഗലപുരം റോഡിൽ കരൂർ ലക്ഷ്മി വിലാസം സ്കൂളിനു സമീപം മരം കടപുഴകി വീണു. ഇന്നലെ വൈകുന്നേരം 5 മണിയോടു കൂടിയാണ് റോഡരികിൽ നിന്ന മരം കടപുഴകി വീണത്. ആളപായമില്ല.
ദിവസങ്ങളായി പോത്തൻകോട് മംഗലപുരം റോഡിൽ പൈപ്പ് ലൈൻ ഇടുന്ന പണി നടന്നുവരികയാണ്. പൈപ്പ് കുഴിച്ചിട്ടതിനെ തുടർന്ന് റോഡരികിൽ നിന്ന മരത്തിന്റെ വേര് പോയതിനാലാണ് തുടർച്ചയായി പെഴ്ത മഴയിൽ മരം കടപുഴകി വീണതെന്ന് നാട്ടുകാർ പറഞ്ഞു. ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കി. സംഭവത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപെട്ടു.
പൈപ്പ് കുഴിച്ചിട്ടതിനെ തുടർന്ന് റോഡരികിൽ നിന്ന മരത്തിന്റെ വേര് പോയതിനാലാണ് തുടർച്ചയായി പെഴ്ത മഴയിൽ മരം കടപുഴകി വീണതെന്ന് നാട്ടുകാർ പറഞ്ഞു.





0 Comments