/uploads/news/888-IMG_20190819_201512.jpg
Local

കഴക്കൂട്ടം എ.ജെ ആശുപത്രിയിൽ പുതിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും സെൻട്രലൈസ്ഡ് ലബോറട്ടറിയുടെയും പ്രവർത്തനത്തിന് തുടക്കമായി


കഴക്കൂട്ടം: ആരോഗ്യ രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ടിച്ച് 35 വർഷം പിന്നിട്ട് ഐ.ടി നഗരമായ കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന എ.ജെ ആശുപത്രിയുടെ പുതിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും സെൻട്രലൈസ്ഡ് ലബോറട്ടറിയുടെയും പ്രവർത്തനം ഇന്ന് (തിങ്കളാഴ്ച) തുടക്കമായി. തിരുവനന്തപുരം നഗര പിതാവ് അഡ്വ.വി.കെ.പ്രശാന്ത് ഉത്ഘാടനം നിർവ്വഹിച്ചു. കഴക്കൂട്ടത്തിന്റെ വിരിമാറിൽ സകലമാന പ്രതാപങ്ങളോടെ തല ഉയർത്തി നിൽക്കുന്ന ആതുരാലയമാണ് എ.ജെ ആശുപത്രി. 4 പതിറ്റാണ്ടുകൾക്ക് മുമ്പ് യശ:ശരീരനായ ഡോ.എം.എ.അബ്ദുൽ ജബ്ബാർ പടുത്തുയർത്തിയ ഏറ്റവും മഹനീയ സ്ഥാപനമാണിത്. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർക്കു കൂടി മികച്ച വൈദ്യ ശുശ്രൂശ ലഭിക്കണമെന്ന ഡോ.അബ്ദുൽ ജബ്ബാറിന്റെ സ്വപ്ന സാക്ഷാത്കാരമാണ് എ.ജെ ആശുപത്രി. മുൻ എം.എൽ.എ എം.എ വാഹിദ്, പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ, കഴക്കൂട്ടം ഇമാം ഹാരിസ് മൗലവി റഷാദി, എ.ജെ ആശുപത്രി ജനറൽ മാനേജർ ഉസ്മാൻ കോയ, ബി.ജെ.പി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് സജിത്കുമാർ, മൺവിള സൈനുദ്ദീൻ (മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റ്), ശ്രീകുമാർ (ഫ്രാക്ക് സെക്രട്ടറി) തുടങ്ങിയവർ ആശംസകൾ നേർന്നു.

കഴക്കൂട്ടം എ.ജെ ആശുപത്രിയിൽ പുതിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും സെൻട്രലൈസ്ഡ് ലബോറട്ടറിയുടെയും പ്രവർത്തനത്തിന് തുടക്കമായി

0 Comments

Leave a comment