/uploads/news/1755-IMG-20200513-WA0014.jpg
Local

കഴക്കൂട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കുത്തിയിരിപ്പ് സമരം


കഴക്കൂട്ടം: കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം കഴക്കൂട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കഴക്കൂട്ടം വില്ലേജ് ഓഫീസിനു മുന്നിൽ 'കുത്തിയിരിപ്പ്' സമരം സംഘടിപ്പിച്ചു. കഴക്കൂട്ടം മുൻ എംഎൽഎ അഡ്വക്കേറ്റ് എം.എ.വാഹിദ് സമരം ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച 50 ദിവസം പിന്നിടുമ്പോഴും ജീവിതം വഴിമുട്ടി നിൽക്കുന്ന വർക്ക് തൊഴിലാളികളുടെയും കച്ചവടക്കാരുടെയും മത്സ്യത്തൊഴിലാളികളെയും പരമ്പരാഗത തൊഴിലാളികളുടെയും പരിഗണിച്ചിട്ടില്ലെന്ന് എം.എ.വാഹിദ് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തരമായ ധനസഹായം നൽകിയിട്ടില്ലന്നും അവരെ കൂട്ട ആത്മഹത്യയിലേക്ക് തള്ളി വിടരുത് എന്നും ഇരുസർക്കാരുകളോടും സമരത്തിൽ ആവശ്യപ്പെട്ടു. ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, ബൂത്ത് ഭാരവാഹികൾ പങ്കെടുത്തു.

കഴക്കൂട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കുത്തിയിരിപ്പ് സമരം

0 Comments

Leave a comment