/uploads/news/news_കഴക്കൂട്ടത്ത്_പോലീസ്_വാഹനം_അപകടത്തിൽപ്പെ..._1660386292_1375.jpg
Local

കഴക്കൂട്ടത്ത് പോലീസ് വാഹനം അപകടത്തിൽപ്പെട്ടു മറിഞ്ഞു.


കഴക്കൂട്ടം: ദേശീയപാതയിൽ കഴക്കൂട്ടം കുളത്തൂരിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ടു മറിഞ്ഞു. കുളത്തൂർ ടി.എസ്.സി ആശുപത്രിക്കു സമീപമായിരുന്നു ട്രാഫിക് വിഭാഗത്തിന്റെ ചീറ്റാ പട്രോൾ വാഹനം മറിഞ്ഞത്. രണ്ടു പോലീസുകാർക്ക് നിസ്സാര പരിക്ക് പറ്റി.  ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിച്ച പോലീസ് വാഹനം നിയന്ത്രണം തെറ്റി ഡിവൈഡറിനു മുകളിലൂടെ  മറിയുകയായിരുന്നു.

കഴക്കൂട്ടത്ത് പോലീസ് വാഹനം അപകടത്തിൽപ്പെട്ടു മറിഞ്ഞു.

0 Comments

Leave a comment