കഴക്കൂട്ടം: കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും മികച്ച ബാസ്ക്കറ്റ് ബോൾ താരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി നാഷണൽ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ (എൻബിഎ)യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെ കായിക അധ്യാപകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. എൻബിഎ ഇന്ത്യ സീനിയർ ഡയറക്ടറും മുഖ്യ പരിശീലകനുമായ സ്കോട്ട് ഫ്ളമിങ് (യു.എസ്.എ), അസിസ്റ്റ് കോച്ചുമാരായ മൈക്കിൾ സലാമെ, സാറാ ഗെയിലർ എന്നിവരുടെ നേതൃത്വത്തിൽ കാര്യവട്ടം സ്പോർസ് ഹബിൽ പരിശീലന പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ജില്ലകളിൽ നിന്നായി 250 ഓളം കായിക അധ്യാപകരാണ് പരിശീലന പരിപടിയിൽ പങ്കെടുത്തത്. ഈ മാസം 11 ന് ഇതിന്റെ അടുത്ത ഘട്ട പരിശീന പരിപാടി കോഴിക്കോട് വെച്ച് നടക്കും. പരിശീലന പരിപാടികൾ പൂർത്തിയായ ശേഷം ജില്ലാതലത്തിൽ മത്സരങ്ങൾ നടത്തി മികച്ച താരങ്ങളെ തിരഞ്ഞെടുക്കും. ജനുവരി 21 മുതൽ ഫെബ്രുവരി 2 വരെ അതിനായുള്ള മത്സരങ്ങൾ നടത്തും. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച കളിക്കാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ദേശീയ മത്സരം മാർച്ചിൽ ഡൽഹിയിൽ വെച്ച് നടക്കും.
കായിക അധ്യാപകര്‍ക്കായി ബാസ്ക്കറ്റ് ബോള്‍ പരിശീന പരിപാടി





0 Comments