തിരുവനന്തപുരം: സ്‌കൂളുകളില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് കുരുന്നുകള്‍ക്ക് കൈത്താങ്ങായി ടെക്‌നോപാര്‍ക്ക്, പാര്‍ക്ക് സെന്റര്‍ സ്റ്റാഫ് അസോസിയേഷന്‍ (ടെപ്‌സ) പഠനോപകരണങ്ങൾ വിതരണം ചെയ്തു. സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായി തെരഞ്ഞെടുത്ത 22 കുരുന്നുകള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.
പാര്‍ക്ക് സെന്റര്‍ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഐ.ടി പാര്‍ക്ക്‌സ് സെക്രട്ടറി രജിസ്ട്രാര്‍ സുരേഷ് കുമാര്‍.കെ, ചീഫ് ഫിനാന്‍സ് ഓഫീസര്‍ ജയന്തി ലക്ഷ്മി, ടെക്‌നോപാര്‍ക്ക് ജനറല്‍ മാനേജര്‍ (പ്രൊജക്ട്‌സ്) മാധവന്‍ പ്രവീണ്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, ഐ.ആര്‍ ആന്‍ഡ് അഡ്മിന്‍ മാനേജര്‍ അഭിലാഷ് ഡി.എസ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) അജിത് രവീന്ദ്രന്‍, അസിസ്റ്റന്റ് മാനേജര്‍ (ലീഗല്‍) ശ്രീജ വിജയന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ടെപ്‌സ സെക്രട്ടറി മധു ജനാര്‍ദ്ധനന്‍ (ടെക്‌നോപാര്‍ക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍) സ്വാഗതവും പ്രസിഡന്റ് രാഹുല്‍ തമ്പി (മാനേജര്‍ - സിവില്‍) നന്ദിയും പറഞ്ഞു.
തെരഞ്ഞെടുത്ത 22 കുരുന്നുകള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.





0 Comments