കഴക്കൂട്ടം: കൃഷി വകുപ്പിൻ്റെ ട്രെയിനിങ് സെൻ്ററായ കഴക്കൂട്ടം ആർ.എ.റ്റി.റ്റി.സിയിൽ മോഷണം . ബുധനാഴ്ച്ച വൈകുന്നേരം പൂട്ടിയ ഓഫീസ് ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് വ്യാഴാഴ്ച്ച അവധിയായിരുന്നു. ഇന്നു രാവിലെ ഇവിടെയെത്തിയ പാർട്ട് ടൈം സ്വീപ്പറായ സരളയാണ് ആദ്യം സംഭവമറിഞ്ഞത്. രാവിലെ 9:30 യോടു കൂടി സരള ഓഫീസിലെത്തിയപ്പോൾ ഓഫീസിൻ്റെ ഗേറ്റിലെ പൂട്ട് പൊളിച്ച നിലയിൽ കാണുകയായിരുന്നു.
തുടർന്ന് അകത്ത് കയറിയപ്പോൾ ട്രെയിനിങ് ഹാൾ, ഓഫീസ് തുടങ്ങിയവയുടെ
കതകുകളുടെയും ഗ്രില്ലുകളുടെയും പൂട്ടുകൾ എന്നിവയും പൊളിച്ച നിലയിൽ കാണുകയായിരുന്നു. മെയിൻ ഓഫീസ് കെട്ടിടം, പൊളിയ്ക്കാനായി ഇട്ടിരുന്ന ഒരു കെട്ടിടം, ഹോസ്റ്റൽ കെട്ടിടം എന്നിവയുടെ പൂട്ടുകളാണ് തകർത്തത്.
തുടർന്ന് കഴക്കൂട്ടം പോലീസിൽ അറിയിച്ചതനുസരിച്ച് പോലീസെത്തി അവരോടൊപ്പം അകത്തു കയറി പരിശോധിച്ചപ്പോൾ ഹോസ്റ്റലിൻ്റെ ചുവരിൽ ഘടിപ്പിച്ചിരുന്ന എൽ.ഇ.ഡി റ്റി.വി, ലാപ്ടോപ്പ്, എന്നിവ മോഷണം പോയതായും ഓഫീസിലെ ഫയലുകൾ വാരിവലിച്ച് നിലത്തിട്ട അവസ്ഥയിലുമായിരുന്നെന്നും കഴക്കൂട്ടം ആർ.എ.റ്റി.റ്റി.സിയിലെ ഡെപ്യൂട്ടി ഡയറക്ടർ ശ്രീദേവി.എം.എസ് പറഞ്ഞു. ഓഫീസിൽ സൂക്ഷിച്ചിരുന്ന 4 കുപ്പി തേനും മോഷ്ടാക്കൾ എടുത്തിട്ടുണ്ട്. ഒരു ഹാൻഡി ക്യാമറയും മോഷണം പോയതായി സംശയിക്കുന്നു.
കൂടാതെ ഓഫീസ് വളപ്പിലുണ്ടായിരുന്ന കൃഷി വകുപ്പിൻ്റെ അംബാസിഡർ കാർ തുറന്ന് സീറ്റ് തകർക്കുകയും ഡീസൽ ചോർത്തിയെടുക്കുകയും ചെയ്തു. വൈകുന്നേരത്തോടെ ഫോറൻസിക് ഉദ്യോഗസ്ഥരെത്തി തെളിവു ശേഖരിച്ചു. കൂടാതെ ഡോഗ് സ്ക്വാഡെത്തി ഓഫീസും പരിസരവും പരിശോധിച്ചു. കഴക്കൂട്ടം എസ്.എച്ച്.ഒ ജെ.എസ് പ്രവീണിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. ഡയറക്ടറേറ്റിൽ നിന്നും കൃഷി അഡീഷണൽ ഡയറക്റ്റർ സുഷമ, ജില്ലാ ഓഫീസിൽ നിന്നും ജില്ലാ ഓഫീസർ കെ.എം.രാജു എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.
കൃഷി വകുപ്പിൻ്റെ ട്രെയിനിങ് സെൻ്ററായ കഴക്കൂട്ടം ആർ.എ.റ്റി.റ്റി.സിയിൽ മോഷണം





0 Comments