പോത്തൻകോട്: കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപെട്ടു. ഇന്നലെ ഉച്ചയോടെ പോത്തൻകോട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. വെഞ്ഞാറമൂട് നിന്ന് വന്ന ബസ് പോത്തൻകോട് ഡിപ്പോയിലേയ്ക്ക് കയറുന്നതിനിടെ അതെ ദിശയിൽ നിന്നു വരുകയായിരുന്ന ബൈക്കിൽ ഇടിയ്ക്കുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിൽ പോയി. ബൈക്ക് യാത്രക്കാരന് നിസാര പരിക്കു പറ്റി. ഇതിനിടയിൽ ബസ് ഡ്രൈവർ വണ്ടിയിൽ നിന്നും ഇറങ്ങി ഓടി. എന്നാൽ നാട്ടുകാർ അറിയിച്ചിട്ടും പോലീസ് വരാത്തത് വൻ ഗതാഗത കുരുക്കിന് കാരണമായതായി ആരോപണമുണ്ട്.
കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപെട്ടു.





0 Comments