കഴക്കൂട്ടം: കേരള പുലയർ മഹാസഭ പുല്ലുകാട് 548-ാം നമ്പർ ശാഖാ വാർഷികവും കുടുംബ സംഗമവും ശാഖാ പ്രസിഡൻറ് കെ.എസ്.സുദർശനൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ആലംകോട് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് കഴക്കൂട്ടം യൂണിയൻ സെക്രട്ടറി തോപ്പിൽ അജി, ചന്ദ്രൻ.കെ.ചെല്ലം, രാധാമണി, പുല്ലുകാട് ബേബി തുടങ്ങിയവർ സംസാരിച്ചു. പൊതു യോഗത്തിൽ കെ.എസ്.സുദർശനനെ പ്രസിഡൻ്റായും, പുല്ലുകാട് മധു സെക്രട്ടറിയായും, കെ.പി.ശിവൻകുട്ടിയെ ട്രഷറർ ആയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കെ.പി.എം.എസ് ശാഖാ വാർഷികവും കുടുംബ സംഗമവും





0 Comments