കഴക്കൂട്ടം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ലിറ്റററി ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ക്യാമ്പസ് തിയേറ്റർ കൂട്ടക്ഷരങ്ങൾ കേരളാ യൂണിവേഴ്സിറ്റിയുടെ കീഴിൽ വരുന്ന കോളേജുകൾക്കായി ഏകാങ്ക നാടക മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ നവംബർ 10 ന് മുമ്പ് സ്ക്രിപ്റ്റുകൾ പ്രിൻസിപ്പാൾ, സെന്റ് സേവ്യേഴ്സ് കോളേജ്, തുമ്പ, തിരുവനന്തപുരം, 695586 എന്ന വിലാസത്തിൽ അയക്കുക. ഒന്നാം സ്ഥാനം ലഭിക്കുന്ന നാടകത്തിന് പതിനായിരത്തി ഒന്ന് രൂപയും രണ്ടാം സ്ഥാനത്തിന് അയ്യായിരത്തി ഒന്ന് രൂപയും സർട്ടിഫിക്കറ്റും നൽകുന്നതാണ്. നാടകത്തിന്റെ സമയദൈർഘ്യം 30 മിനിറ്റായിരിക്കും. തിരഞ്ഞെടുക്കുന്ന സ്ക്രിപ്റ്റുകൾക്കായിരിക്കും മത്സരിക്കാൻ അവസരം. മത്സരിക്കുന്ന ടീമിനുള്ള രജിസ്ട്രേഷൻ ഫീസ് 500 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക്: 94953 91035.
കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകൾക്കായി ഏകാങ്ക നാടക മത്സരം





0 Comments