കഴക്കൂട്ടം: അണ്ടൂർക്കോണം ക്ഷീരോത്പാദക സഹകരണ സംഘം കോൺഗ്രസ് പാനലിന് വിജയം. ഇന്നലെയാണ് കോൺഗ്രസും സിപിഎം-ഉം തമ്മിൽ വാശിയേറിയ മത്സരം നടന്നത്. കോൺഗ്രസിന്റെ ജെ.പുരുഷോത്തമൻ നായരാണ് വിജയം നേടിയ പാനലിനു നേതൃത്വം നൽകിയത്. ഡയറക്ടർ ബോർഡ് അംഗങ്ങളായി അബ്ദുൽ അസീസ്, ഭാസ്കരൻ നായർ, കേശവൻ നായർ, മോഹനകുമാർ, പുരുേഷാമൻ നായർ, ലൈലാ ബീവി, ശോഭന കുമാരി, ശാമള കുമാരി, ശാരദ തുടങ്ങിയവരെ തെരഞ്ഞെടുത്തു.
ക്ഷീര സംഘം തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ വിജയം





0 Comments