കഴക്കൂട്ടം: കണിയാപുരം ഗവ.യു.പി.സ്കൂളിൽ കർഷദിനത്തെ അർത്ഥവത്താക്കി വിളവെടുപ്പുത്സവം നടന്നു. സ്കൂളിലെ കാർഷിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ജൂണിൽ ആരംഭിച്ച 'ജൈവം' അടുക്കളത്തോട്ടത്തിൻ്റെ വിളവെടുപ്പാണ് സ്കൂളിൽ നടന്നത്. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് കൃഷി ഭവനിൽ നിന്നും ലഭിച്ച പച്ചക്കറിത്തൈകൾ കൊണ്ടാണ് ജൈവം അടുക്കളത്തോട്ടം സ്ക്കൂൾ അങ്കണത്തിൽ സജ്ജമാക്കിയിരിക്കുന്നത്. വെണ്ട, തക്കാളി, പച്ചമുളക്, ചീര, വഴുതനങ്ങ തുടങ്ങി ഗ്രോബാഗുകളിൽ നട്ടിരുന്ന പച്ചക്കറിത്തൈകളിൽ നിന്നും നല്ല വിളവാണ് ലഭിച്ചത്. വിളവെടുത്ത പച്ചക്കറികൾ സ്ക്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് പുഷ്ക്കലാമ്മാൾ, എസ്.എം.സി.ചെയർമാൻ ഷിറാസ് എന്നിവർ ചേർന്ന് വിളവെടുപ്പ് നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അമീർ.എം, ക്ലബ്ബ് കൺവീനർ ഷമീന, മനോജ്, സണ്ണി, വൃന്ദ, സീന, ലതകുമാരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കർഷക ദിനത്തെ സാർഥകമാക്കി വിളവെടുപ്പ്





0 Comments