/uploads/news/news_ഗതാഗതമന്ത്രി_ആൻറണി_രാജു_പരാമർശം_പിൻവലിച്..._1647255238_2268.jpg
Local

ഗതാഗതമന്ത്രി ആൻറണി രാജു പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്


തിരുവനന്തപുരം: രണ്ട് രൂപ കൺസഷൻ വിദ്യാർഥികൾക്ക് തന്നെ നാണക്കേടെന്ന ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വിവാദ പ്രസ്താവന അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് അഭിപ്രായപ്പെട്ടു. ഗതാഗത മന്ത്രിയുടെ വിവാദ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടു ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിലാണ് അഭിപ്രായം.മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നും കൺസഷൻ ആരുടെയും ഔദാര്യമല്ല, മറിച്ച് അവകാശമാണെന്നും അതിനാൽ ഗതാഗതമന്ത്രി പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹവും അഭിപ്രായം തിരുത്തേണ്ടതുമാണ്. മന്ത്രിയുടെ പ്രസ്ഥാവന വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്. വിദ്യാർത്ഥികളെ അപമാനിച്ച ആൻറണി രാജു വിദ്യാർത്ഥി സമൂഹത്തോട് മാപ്പു പറയണമെന്നും ജില്ലാ കമ്മിറ്റി അംഗം ഫൈസൽ പള്ളിനട പറഞ്ഞു. അബ്ദുള്ള പരുത്തിക്കുഴി അധ്യക്ഷത വഹിച്ചു. ഗോപു തോന്നയ്ക്കൽ, സുഹൈൽ യഹിയ എന്നിവർ മാർച്ചിനു നേതൃത്വം നൽകി.

ഗതാഗതമന്ത്രി ആൻറണി രാജു പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്

0 Comments

Leave a comment