/uploads/news/1979-IMG_20210130_184350.jpg
Local

ഗാന്ധിദർശൻ യുവജന സമിതിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു


ചിറയിൻകീഴ്: മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം പ്രമാണിച്ച് കെ.പി.സി.സിയുടെ പോഷക സംഘടനയായ ഗാന്ധിദർശൻ യുവജന സമിതി ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുളിമൂട് ജംഗ്ഷനിൽ പുഷ്പർച്ചനയും, സമൂഹ പ്രർത്ഥനയും സംഘടിപ്പിച്ചു. ചടങ്ങ് ഡിസിസി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ് ഉദ്ഘാടനം നിർവഹിച്ചു. ഗാന്ധിദർശൻ യുവജന സമിതി നിയോജക മണ്ഡലം പ്രസിഡന്റ് സാജിദ് നജീബ് അധ്യക്ഷത വഹിച്ചു. ഗാന്ധി ദർശൻ യുവജന സമിതി ജില്ലാ വൈസ് പ്രസിഡന്റ് അജു കൊച്ചാലുംമൂട്, നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റുമാരായ യാസിർ യഹിയ, അമൽ കൂന്തല്ലൂർ, കോൺഗ്രസ് നേതാക്കളായ വി.ബാബു, ബിനോയ്.എസ്.ചന്ദ്രൻ, ബാബുരാജ്, അലൻ, പ്രിജി തെറ്റിച്ചിറ, സൗഫാൻ, ഉമേഷ്, എന്നിവർ സംസാരിച്ചു.

ഗാന്ധിദർശൻ യുവജന സമിതിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

0 Comments

Leave a comment