പെരുമാതുറ: ജീവിതത്തിന്റെ നല്ല കാലം ഗൾഫിൽ ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസം ഒരു വലിയ പ്രശ്നമായി അവശേഷിക്കേ, മടങ്ങിയെത്തിയ പ്രവാസികൾക്ക് ദുബൈ കെ.എം.സി.സിയുടെ ആശ്വാസ കരങ്ങൾ. പ്രവാസ ലോകം മതിയാക്കി നാട്ടിൽ എത്തിയ കഴക്കൂട്ടം, വർക്കല സ്വദേശികൾക്കാണ് ദുബൈ കെ.എം.സി.സി വെൽഫയർ സ്ക്കീമിന്റെ ആനുകൂല്യങ്ങൾ കൈമാറിയത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രവാസി പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് ചെക്കുകൾ വിതരണം ചെയ്തു. ദുബൈ കെ.എം.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ചാരിറ്റി ഫണ്ടുകൾ മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ.മജീദ് വിതരണം ചെയ്തു. മുസ്ലിം ലീഗ്, കെ.എം.സി.സി നേതാക്കളായ ബിമാപള്ളി റഷീദ്, പ്രഫസർ തോന്നയ്ക്കൽ ജമാൽ, അഡ്വ: കണിയാപുരം ഹലീം, ചാന്നാങ്കര എം.പി.കുഞ്ഞ്, വിഴിഞ്ഞം റസാക്ക്, പെർഫക്ട് ഗ്രൂപ്പ് എം.ഡി എം.എ.സിറാജുദീൻ, ഷഹീർ ജി അഹമ്മദ്, കലാം ഇടവ, സഫീർ പുതുക്കുറിച്ചി, എം.എസ്.കമാലുദ്ദീൻ, അഡ്വ: നസീം ഹരിപ്പാട്, ഷഹീർ ഖരീം, പോത്തൻകോട് റാഫി, മാണിക്യ വിളാകം റാഫി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഗൾഫ് മോഹങ്ങൾ അവസാനിപ്പിച്ച് മടങ്ങിയ പ്രവാസികൾക്ക് ആശ്വാസവുമായി കെ.എം.സി.സി





0 Comments