തിരുവനന്തപുരം: വയലിനില്‍ സംഗീത വിസ്മയം തീര്‍ക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷി കലാകാരി റുക്‌സാന അന്‍വറിന്റെ വയലിന്‍ കവര്‍ സോംഗ് - "ചിന്ന ചിന്ന ആസൈ"യുടെ റിലീസ് നാളെ (വ്യാഴം) ഉച്ചയ്ക്ക് 2ന് കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ നടക്കും. യൂണിവേഴ്‌സിറ്റി ഓഫ് കേരളയുടെ ബി.പി.എയില്‍ (വോക്കല്‍) ഒന്നാം റാങ്ക് കരസ്ഥമാക്കിയ, ജന്മനാ കൈകളില്ലാതെ പരിമിതമായ കാലുകള്‍ കൊണ്ട് പരിമിതികളെ മനശ്ശക്തി കൊണ്ട് തോല്‍പ്പിച്ച എസ്.കണ്‍മണിയാണ് കവര്‍ സോംഗ് റിലീസ് ചെയ്യുന്നത്.
ചടങ്ങില്‍ ഗോപിനാഥ് മുതുകാട്, മാജിക് പ്ലാനറ്റ് മാനേജര്‍ ബിജുരാജ് സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ വയലിന്‍ പരിശീലനം നേടി വരികയാണ് റുക്‌സാന. ഇന്റലക്ച്വല്‍ ഡിസെബിലിറ്റി വിഭാഗത്തില്‍പ്പെട്ട റുക്‌സാന നിരവധി ഗാനങ്ങള്‍ ഇതിനോടകം വയലിനിലൂടെ ആസ്വാദക മനസ്സുകളിലേയ്ക്ക് പകര്‍ന്നിട്ടുണ്ട്.
ജന്മനാ കൈകളില്ലാതെ പരിമിതമായ കാലുകള്‍ കൊണ്ട് പരിമിതികളെ മനശ്ശക്തി കൊണ്ട് തോല്‍പ്പിച്ച എസ്.കണ്‍മണിയാണ് കവര്‍ സോംഗ് റിലീസ് ചെയ്യുന്നത്.





0 Comments