കഴക്കൂട്ടം : ചെമ്പഴന്തി ആനന്ദേശ്വരത്തു പ്രവർത്തിക്കുന്ന ഭഗത് സിംഗ് വായനശാല, ഗ്രന്ഥശാല, സ്പോർട്സ് ആൻഡ് ആർട്സ് ക്ളബ്ബിന്റെ ആസ്ഥാന മന്ദിരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശിലാ സ്ഥാപനം നടത്തി. മൂന്നു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ക്ളബ്ബിന്റെ ഗ്രന്ഥശാല കെട്ടിടം നിർമിക്കുന്നത് എം.എൽ.എ ഫണ്ടിൽ നിന്നു 24 ലക്ഷം രൂപയും, നീക്കിയിരുപ്പു ഫണ്ടും, കൂടാതെ നാട്ടുകാരിൽ നിന്നും സ്വരൂപിച്ച ഫണ്ടും ഉപയോഗിച്ചാണ്. കൗൺസിലർ കെ.എസ്.ഷീല അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.രാജ്മോഹൻ, താലൂക്ക് സെക്രട്ടറി ജി.ശ്രീകണ്ഠൻ, പ്രമുഖ വ്യവസായി കുമാർ നായർ, സി.പി.ഐ.എം ശ്രീകാര്യം ലോക്കൽ സെക്രട്ടറി സ്റ്റാൻലി ഡിക്രൂസ്, ചെമ്പഴന്തി സർവീസ് സഹകരണ സംഘം പ്രസിഡൻറ് എം.പ്രസന്ന കുമാർ, സി.പി.ഐ.എം പൗഡിക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി കരിയം മോഹനൻ, എസ്.വിമലകുമാരി, താലൂക്ക് ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗം സി.അനിൽ കുമാർ, എസ്.ഗോപാലകൃഷ്ണൻ നായർ വി.എസ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
ചെമ്പഴന്തി ഭഗത് സിംഗ് ഗ്രന്ഥശാല ആസ്ഥാന മന്ദിരത്തിനു തറക്കല്ലിട്ട





0 Comments