/uploads/news/1871-FB_IMG_1592757000953.jpg
Local

ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് അണ്ടൂർക്കോണം പഞ്ചായത്ത് പ്രമേയം


അണ്ടൂർക്കോണം: ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് അണ്ടൂർക്കോണം പഞ്ചായത്ത് പ്രമേയം പാസാക്കി. യാതൊരു പ്രകോപനവുമില്ലാതെ ചൈനീസ് പട്ടാളം കരാർ ലംഘിച്ച് കിഴക്കൻ ലഡാക്കിൽ കടന്നു കയറി നമ്മുടെ രാജ്യത്തെ 20 ജവാന്മാരെ വധിക്കുകയും ഇന്ത്യയുടെ അതിർത്തിയിൽ വ്യാപകമായി അക്രമം അഴിച്ചു വിടുകയും ചെയ്ത സാഹചര്യത്തിൽ ചൈനീസ് ഉൽപ്പന്നങ്ങൾ അണ്ടൂർക്കോണം പഞ്ചായത്തിൽ ബഹിഷ്കരിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ പ്രമേയത്തിൽ പറഞ്ഞു. വൈസ് പ്രസിഡന്റ് പൊടിമോൻ അഷ്റഫ് അവതരിപ്പിച്ച പ്രമേയം കമ്മിറ്റി ഐകകണ്ഠേന പാസ്സാക്കുകയായിരുന്നു.

ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് അണ്ടൂർക്കോണം പഞ്ചായത്ത് പ്രമേയം

0 Comments

Leave a comment