/uploads/news/1875-IMG-20200621-WA0126.jpg
Local

ജമാഅത്ത് കൗൺസിൽ കഴക്കൂട്ടം മേഖലയ്ക്ക് പുതിയ കമ്മിറ്റി


കഴക്കൂട്ടം: കേരള മുസ്ലിം മുസ്ലിം ജമാഅത്ത് കൗൺസിൽ കഴക്കൂട്ടം മേഖലാ കൺവെൻഷൻ കണിയാപുരത്ത് നടന്നു. ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് ജെ.എം മുസ്തഫയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം മുസ്ലിം ലീഗ് ദേശീയ സമിതി അംഗം കെ.എച്ച്.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഇമാം ഹാജി എ.എം ബദ്റുദ്ദീൻ മൗലവി, അഡ്വക്കേറ്റ് കെ.എച്ച്.എം മുനീർ, കുളപ്പട അബൂബക്കർ, ചിറയിൻകീഴ് ജസീം, പെരുമാതുറ ഷാഫി, സംഘാടകസമിതി ജനറൽ കൺവീനർ എം മുഹമ്മദ് മാഹീൻ, ഇ.കെ മുനീർ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ വെച്ച് മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു. ചാന്നാങ്കര അഷറഫിനെ പ്രസിഡൻ്റായും, വൈസ് പ്രസിഡണ്ടുമാരായി പോത്തൻകോട് ഹസ്സൻ, ഫസിൽ ഹക്ക് എന്നിവരെയും തെരഞ്ഞെടുത്തു. കഴക്കൂട്ടം സജീറിനെ സെക്രട്ടറിയായും, ജോയിൻ സെക്രട്ടറിമാരായി ഇ.കെ.മുനീർ, കൊയ്ത്തൂർക്കോണം ഷാജഹാൻ എന്നിവരെയും, ട്രഷററായി എം.എസ്.സഫറുള്ളയും അടങ്ങിയ 25 പേരുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ജമാഅത്ത് കൗൺസിൽ കഴക്കൂട്ടം മേഖലയ്ക്ക് പുതിയ കമ്മിറ്റി

0 Comments

Leave a comment