https://kazhakuttom.net/images/news/news.jpg
Local

ജമ്മു കാശ്മീര്‍: അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം


തിരുവനന്തപുരം: ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കൈക്കൊണ്ട നടപടികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്താൻ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ നിർദ്ദേശം നൽകി. ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാകുന്ന തരത്തിലുള്ള യാതൊരു നടപടികളും അനുവദിക്കില്ല. വിവിധ കേന്ദ്രങ്ങളിൽ ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് നടപടി സ്വീകരിക്കാനും അദ്ദേഹം ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.

ജമ്മു കാശ്മീര്‍: അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശം

0 Comments

Leave a comment